NIA Raid | ക്രിമിനൽ സംഘങ്ങൾക്കെതിരെ ഉത്തരേൻഡ്യയിലുടനീളമുള്ള 50 ഓളം സ്ഥലങ്ങളിൽ മിന്നൽ റെയ്‌ഡുമായി എൻഐഎ

 


ന്യൂഡെൽഹി: (www.kvartha.com) ക്രിമിനൽ സംഘങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (NIA) ഉത്തരേൻഡ്യയിലുടനീളമുള്ള 50 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഹരിയാന, പഞ്ചാബ്, രാജസ്താൻ, ഡെൽഹി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വിവിധ ക്രിമിനൽ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രാദേശിക പൊലീസ് സേനകളുടെ ഏകോപനത്തോടെയാണ് റെയ്ഡ് നടത്തുന്നത്.
  
NIA Raid | ക്രിമിനൽ സംഘങ്ങൾക്കെതിരെ ഉത്തരേൻഡ്യയിലുടനീളമുള്ള 50 ഓളം സ്ഥലങ്ങളിൽ മിന്നൽ റെയ്‌ഡുമായി എൻഐഎ

ചില തീവ്രവാദ കേസുകളിൽ നടത്തിയ അന്വേഷണത്തിൽ ക്രിമിനൽ സംഘങ്ങളും തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് ഇൻഡ്യയിലും വിദേശത്തുനിന്നും പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളെ നിരീക്ഷിച്ച് വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതി ലോറൻസ് ബിഷ്‌ണോയ് ഉൾപെടെയുള്ള ചില ഗുണ്ടാസംഘങ്ങളും ജയിലുകളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. മൂസ് വാല കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, മറ്റൊരു ഗുണ്ടാസംഘത്തെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് താൻ ഇത് ആസൂത്രണം ചെയ്തതെന്ന് ഗോൾഡി ബ്രാർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോൾഡി ബ്രാർ.


ഈ വാർത്ത കൂടി വായിക്കൂ:
SC to hear pleas | 2 വർഷത്തിന് ശേഷം പൗരത്വ ഭേദഗതി നിയമം വീണ്ടും നിർണായക ചർചകളിൽ; 200ലധികം പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി ഉടൻ പരിഗണിക്കും

Keywords:  Terrorism, NIA, Punjab, Raid, Police, Rajasthan, India, Top-Headlines, New Delhi, News, Crime, Criminal Case, Raids Across North India By Anti-Terror Agency In Crackdown On Gangsters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia