Drugs Seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കോടിയുടെ എംഡിഎംഎ പിടികൂടി

 


തലശേരി: (www.kvartha.com) കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് വേട്ട തുടരുന്നു. രണ്ട് കോടി വിലവരുന്ന 677 ഗ്രാം അതിമാരകമായ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് നടത്തിയ റെയ്ഡിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.

ബെംഗ്‌ളുറില്‍ നിന്നെത്തിയ യശ്വന്ത്പുര എക്‌സ്പ്രസില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ടു ദിവസം മുന്‍പ് കോഴിക്കോട് കൊടുവള്ളി സ്വദേശിയില്‍ നിന്നും ഒരു കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയത്.

Drugs Seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കോടിയുടെ എംഡിഎംഎ പിടികൂടി

ബെംഗ്‌ളുറില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതെന്നാണ് ആര്‍പിഎഫ് നല്‍കുന്ന വിവരം. ഡെല്‍ഹി, ബെംഗ്‌ളുറു, മംഗ്‌ളൂറു എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും മയക്കുമരുന്ന് വസ്തുക്കള്‍ കൊണ്ടുവരുന്നതെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

Drugs Seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കോടിയുടെ എംഡിഎംഎ പിടികൂടി

Keywords: Thalassery, News, Kerala, Railway, Seized, Drugs, Crime, Railway Police seizes drugs worth Rs 2 crore from railway station.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia