Man Arrested | മകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പിതാവ് അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മാവന്റെ സംരക്ഷണയില്‍
Jul 10, 2022, 13:32 IST
ജയ്പൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഒന്നര വര്‍ഷമായി അച്ഛന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് കൗമാരക്കാരി ആരോപിച്ചു. രാജസ്താനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് സംഭവം. ജൂലൈ നാലിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
'അമ്മ മരിക്കുമ്പോള്‍ അവള്‍ക്ക് ഏകദേശം 13 വയസായിരുന്നു. പ്രതിയായ പിതാവ് ഒന്നര വര്‍ഷത്തോളമായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇത് മുത്തശ്ശിയെയും അമ്മാവനെയും അറിയിക്കുമെന്ന് പറഞ്ഞ് എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പ്രതി അവളെ കൊല്ലുമെന്ന് പറഞ്ഞു,'-എസ്പി ഹനുമാന്‍ഗഡ് അജയ് സിംഗ് പറഞ്ഞു.
അടുത്തിടെ, അവളുടെ അമ്മാവന്‍ അവളെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെവച്ച് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവനൊപ്പം പള്ളു പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കികുകയായിരുന്നു.
പോക്‌സോ, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.