Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു'; 20കാരന്‍ അറസ്റ്റില്‍
ഉദയ്പൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കമലേഷ് (20) ആണ് പിടിയിലായത്. രാജസ്താനിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: കമലേഷിന്റെ അയല്‍വാസിയായ ഒൻപതു വയസുകാരിയെ മാര്‍ച് 29നാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് മാവ്‌ലി പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയിലായിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മൃതദേഹം വെട്ടിമുറിച്ച് പ്ലാസ്റ്റിക് കവറിലാക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കമലേഷിന്റെ തൊട്ടടുത്ത വീട്ടിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയും താമസിച്ചിരുന്നത്. കൊലപാതകത്തിന് കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: News, National, Crime, Killed, Death, Police, Arrest, Rajasthan: Minor girl killed; 20 year old man arrested.