Robbery | വിവാഹ വീട്ടില്‍ വന്‍ മോഷണം; 'ദുപ്പട്ടയില്‍ ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കടന്നു', യുവതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു
റാഞ്ചി: (www.kvartha.com) വിവാഹ ചടങ്ങിനിടെ ദുപ്പട്ടയില്‍ (Shawal) ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി കടന്നതായി പരാതി. എന്നാല്‍ ഈ യുവതിയെ പൊലീസിന് ഇനിയും പിടികൂടാനായിട്ടല്ലെന്നാണ് റിപോര്‍ടുകല്‍ വ്യക്തമാക്കുന്നത്.
മൊറാബാദിയില്‍ നടന്ന ഒരു വിവാഹത്തില്‍ വരന്റെ പാര്‍ടി വന്ന തിരക്കിനിടെയാണ് ഇവര്‍ മോഷണം നടത്തിയത്. വിവാഹ വീട്ടിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന ശേഷം യുവതി മുങ്ങുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു. സംഭവത്തിന്രെ ദൃശ്യങ്ങളില്‍ നിന്ന് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വിവാഹ വീട്ടില്‍ മോഷണം നടത്തിയ യുവതിയെ കണ്ടെത്താനായി വന്‍ തോതിലുള്ള തിരച്ചില്‍ നടത്തുകയാണെന്ന് റാഞ്ചി പൊലീസ് എസ് പി നൗശാദ് ആലം അറിയിച്ചു.
Keywords: News, National, Robbery, Woman, Gold, Theft, Police, Crime, Ranchi Woman flees after stealing jewelery cash worth Rs 20 lakh from marriage.