പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ല; ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 22.10.2019) പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ലെന്ന് പറഞ്ഞ് ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു. ദയാല്‍പൂര്‍ സ്വദേശി ഖലീല്‍ അഹമ്മദിനെ (45) യാണ് വെറുമൊരു പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ 15നാണ് ദുരന്തത്തിനിടയാക്കിയ സംഭവം നടന്നത്. ഫൈസാന്‍ ഖാന്‍ എന്ന യുവാവ് ഖലീലിന്റെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫൈസാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍ പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് ഖലീല്‍ പറഞ്ഞു. തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ ഫൈസാന്‍ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്കടിക്കുകയായിരുന്നു.

 പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ല; ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ ഫൈസാന് വേണ്ടി അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഇയാള്‍ എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Refused plastic bag, customer kills Delhi bakery shop worker with brick, New Delhi, News, Murder, Crime, Criminal Case, Police, Missing, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia