Reinstated cop | 18 കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടി നിസാരം; എന്‍ജി ശ്രീമോന്‍ വീണ്ടും താക്കോല്‍ സ്ഥാനത്ത് തന്നെ; ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് രാഷ്ട്രീയ സമ്മര്‍ദമെന്ന് ആക്ഷേപം
Aug 24, 2022, 19:58 IST
-അജോ കുറ്റിക്കന്‍
തിരുവനന്തപുരം: (www.kvartha.com) കേസുകളില്‍ അനാവശ്യമായി ഇടപെട്ട സംഭവത്തെ തുടര്‍ന്ന് ഹൈകോടതി നിര്‍ദേശ പ്രകാരം സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ജി ശ്രീമോനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് കുറ്റക്കാരനാണ് എന്ന ഉത്തമ ബോധ്യത്തിലെന്ന് ആക്ഷേപം. കോടതി നടപടികളെ തുടര്‍ന്ന് ശ്രീമോനെ ഡിസ്മിസ് ചെയ്യാനായിരുന്നു നടപടികള്‍. എന്നാല്‍ എഡിജിപി വിജയ് സാഖറെയുടെ റിപോര്‍ട് തുണയായി. അതിവിചിത്രമാണ് ഈ റിപോര്‍ടിലെ പരാമര്‍ശങ്ങള്‍. കുറ്റം ചെയ്ത സിഐയെ എങ്ങനെ തിരിച്ചെടുത്തുവെന്നത് കേരളാ പൊലീസിലെ മറ്റൊരു മുഖമാണ് തുറന്നു കാട്ടുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് നിസംശയം പറയാവുന്ന തിരിച്ചെടുക്കല്‍ തന്നെയാണ് ഇതെന്നാണ് പരാതി.
ശ്രീമോനെ കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ ഇന്‍സ്പെക്ടറായാണ് നിയമിച്ചിരിക്കുന്നത്. മന്ത്രി ജിആര്‍ അനിലിനോടു കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ പൊലീസ് ഇന്‍സ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോന്റെ നിയമന ഉത്തരവും വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റേതാണ് ഉത്തരവ്. കണ്ണൂര്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സിഐ ആയിരിക്കുമ്പോഴാണ് ശ്രീമോനെ പിരിച്ചുവിട്ടത്. തൊടുപുഴ സിഐ ആയിരിക്കെ ശ്രീമോന്‍ വസ്തു ഇടപാട് കേസില്‍ എതിര്‍കക്ഷിക്കു വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി ഹൈകോടതിക്ക് നല്‍കിയ പരാതി. ശ്രീമോനെതിരായ മുപ്പതോളം പരാതികള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ കോടതി വിജിലന്‍സ് ഐജിക്കു നിര്‍ദേശം നല്‍കിയിരുന്നു.
വിജിലന്‍സ് ഐജി എച് വെങ്കിടേഷ് 1000 പേജുള്ള അന്വേഷണ റിപോര്‍ടാണ് കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യാനും അഞ്ച് മാസത്തിനുള്ളില്‍ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്നായിരുന്നു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. ശ്രീമോന്‍ നല്‍കിയ അപീലില്‍ ഐജി വിജയ് സാഖറെ അന്വേഷണം നടത്തി. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനമെന്നാണ് വിവരം. സിഐയ്ക്കെതിരെ ഉയര്‍ന്ന 30 പരാതികളില്‍ 18 എണ്ണത്തിനും തെളിവുണ്ടെന്ന് സാഖറെയും പറയുന്നു. ഐജി വെങ്കിടേഷിന്റെ കണ്ടെത്തലുകളെ ശരിവച്ചു തന്നെ ശ്രീമോനെ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു എഡിജിപി. ഇതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
30 ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ 18 കുറ്റങ്ങള്‍ തെളിഞ്ഞു. 17 എണ്ണത്തിന് നേരിട്ട് തെളിവുണ്ട്. 18-ാം ആരോപണം ഭാഗികമായാണ് തെളിഞ്ഞത്. ഈ 18 കുറ്റകൃത്യങ്ങളും എണ്ണി പറഞ്ഞാണ് എഡിജിപി വിജസ് സാഖറെ റിപോര്‍ട് തയ്യാറാക്കിയത്. എന്നാല്‍ കണ്ടെത്തലുകള്‍ക്ക് ശേഷം നടപടി വിശദീകരിക്കുമ്പോള്‍ തന്ത്രപരമായ നിലപാട് സാഖറെ എടുക്കുന്നു. തെളിഞ്ഞ ഓരോ കേസും പ്രത്യേകം പ്രത്യേകമായി എടുത്താല്‍ ചെറിയ തെറ്റുകളാണെന്ന് മനസിലാകും. ഇത്രയും ചെറിയ തെറ്റുകള്‍ക്ക് ഡിസ്മിസല്‍ എന്ന വലിയ ശിക്ഷ പാടില്ലെന്നാണ് എഡിജിപിയുടെ വിശദീകരണം. അങ്ങനെ 18 കുറ്റങ്ങള്‍ ചെയ്ത സിഐയുടെ വകുപ്പ് തല നടപടി മൂന്ന് ഇന്‍ക്രിമെന്റുകള്‍ തടയുന്നതില്‍ തീരുകയായിരുന്നു.
അതിന് മാനുഷിക പരിഗണനയാണ് എഡിജിപി ഉയര്‍ത്തിക്കാട്ടുന്നത്. സാമൂഹികമായി ദുര്‍ബലമായി നില്‍ക്കുന്ന സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ് ശ്രീമോന്‍. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ശ്രീമോനെ ഡിസ്മിസ് ചെയ്താല്‍ അത് കുടുംബത്തിന് മഹാ വിപത്തായി മാറും. അതുകൊണ്ട് ആ ശിക്ഷ വേണ്ടെന്നും ഇന്‍ക്രിമെന്റുകള്‍ തടഞ്ഞാല്‍ മതിയെന്നും എഡിജിപി പിറയുന്നു. 18 കുറ്റങ്ങള്‍ക്ക് 18 ഇന്‍ക്രിമെന്റുകള്‍ തടയണമെന്ന് പോലും പറയാതെ ഏറ്റവും ചെറിയ ശിക്ഷ നല്‍കി രക്ഷിച്ചെടുക്കുകയാണ് ശ്രീമോനെ ഈ റിപോര്‍ടിലൂടെയെന്നാണ് ആരോപണം. കാസര്‍കോട്ടെ ക്രൈംബ്രാഞ്ചിലേക്ക് തന്നെ നിയമനവും നല്‍കി. അതായത് പൊലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നെന്നതാണ് വസ്തുത.
ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കിയാണ് സിഐയ്ക്കെതിരായ പരാതിയുമായി ആദ്യം എത്തിയത്. ഒരു വസ്തു ഇടപാട് കേസില്‍ സര്‍കിള്‍ ഇന്‍സ്പെക്ടറായ എന്‍ജി ശ്രീമോന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിന് ശേഷം നിരവധി പരാതികള്‍ വന്നു. വിവിധ കേസുകളില്‍ ശ്രീമോന്‍ അനാവശ്യമായി ഇടപെട്ടത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉള്ളകാര്യവും കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. ഇതേ തുടര്‍ന്ന് എന്‍ജി ശ്രീമോനെതിരായ മുപ്പതോളം പരാതികള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ജസ്റ്റിസ് മുഹമ്മദ് മുശ്താഖ് വിജിലന്‍സ് ഐജിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ശ്രീമോനെതിരായ പരാതികളില്‍ പതിനെട്ടെണ്ണത്തില്‍ കഴമ്പുണ്ടെന്ന് ഐജി വെങ്കിടേഷിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വിജിലന്‍സ് ഐജി എച് വെങ്കിടേഷ് ആയിരം പേജുള്ള അന്വേഷണ റിപോര്‍ടാണ് കോടതിക്ക് കൈമാറിയത്. ഇതില്‍ 18 കേസുകളില്‍ സിഐ അധികാരം ദുര്‍വിനിയോഗിച്ചെന്ന് ചൂണ്ടികാട്ടുന്നു. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ജി ശ്രീമോനെ അടിയന്തരമായി നീക്കാനുള്ള നിര്‍ദേശം ക്രൈംബ്രഞ്ച് എഡിജിപിക്ക് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് ശ്രീമോന്‍ അപീല്‍ നല്‍കി. അപ്പോഴും കുറ്റമെല്ലാം തെളിഞ്ഞു തന്നെ നിന്നു. പക്ഷേ ശിക്ഷ പേരിന് മാത്രമായി. ഈ റിപോര്‍ട് പരിഗണിച്ച് ശ്രീമോന് ഉചിതമായ നിയമനം നല്‍കണമെന്നും പൊലീസ് മേധാവിയോട് സാഖറെ ശുപാര്‍ശ ചെയ്തിരുന്നു.
ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഹൈകോടതി ഉയര്‍ത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. ശ്രീമോനെതിരെ കോടതികളിലും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുമ്പിലും നിരവധി പരാതികള്‍ ഉണ്ടെന്നും സിഐക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, ഇക്കാര്യം പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും സര്‍കാര്‍ മുമ്പ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് മേധാവിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
തൊടുപുഴ സി ഐ ആയിരുന്ന എന്‍ ജി ശ്രീമോന്‍ 2017 ജുലൈയില്‍ കെ എസ് യു മാര്‍ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സിവില്‍ കേസിന്റെ പേരില്‍ ശ്രീമോന്‍ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപെടുന്നുവെന്നാരോപിച്ച് ബേബിച്ചന്‍ വര്‍ക്കി ഹൈകോടതിയെ സമീപിച്ചത്. ബേബിച്ചന്റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്‌പെന്‍ഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. വിജിലന്‍സ് ഐ ജി എച് വെങ്കിടേഷ് നടത്തിയ ഈ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിദ്യാര്‍ഥിളെ മര്‍ദിച്ചു, ഒരാളുടെ കര്‍ണപടം തകര്‍ത്തു എന്നിവയൊണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍.
കര്‍ണപടം തകര്‍ക്കുന്നത് കൊലപാതക ശ്രമമാണ്. ഈ വിഷയത്തില്‍ പൊലീസ് കേസെടുത്തതുമില്ല. അങ്ങനെയുള്ള ഗുരുതര കുറ്റങ്ങളെയാണ് പെറ്റി കേസുകളാക്കി വിജയ് സാഖറെ വിവരിക്കുന്നത്. അധികാര ദുര്‍വിനിയോഗം അനധികൃത സ്വത്ത് സമ്പാദനം, കസ്റ്റഡി മര്‍ദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ പിരിച്ചു വിടുകയായരുന്നു. തുടര്‍ന്ന് ശ്രീമോന്‍ നല്‍കിയ അപീലിന് ഒടുവിലാണ് ശ്രീമോനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

Keywords: Latest-News, Kerala, Thiruvananthapuram, Idukki, Top-Headlines, Police, Crime, Criminal Case, Reinstated cop terminated from service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.