Remanded | 'വിദ്യാര്‍ഥിനിയുടെ നഗ്ന ചിത്രം ആപ് വഴി കൈക്കലാക്കി പ്രചരിപ്പിച്ചു'; ബന്ധു റിമാന്‍ഡില്‍
മലപ്പുറം: (www.kvartha.com) വിദ്യാര്‍ഥിനിയുടെ നഗ്ന ചിത്രം ആപ് വഴി കൈക്കലാക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ ബന്ധു റിമാന്‍ഡില്‍. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രനെ റിമാന്‍ഡ് ചെയ്തത്.
പൊലീസ് പറയുന്നത്: 2020ലെ കൊവിഡ് ലോക്ഡൗണ്‍ സമയത്താണ് പ്രതി 16കാരിയായ പെണ്‍കുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലികേഷന്‍ പരിചയപ്പെടുത്തുന്നത്. ഏറെ സുരക്ഷിതമായ ആപ് ആണെന്ന് പറഞ്ഞ ഇയാള്‍ ആപ് കുട്ടിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി. ഇതില്‍ യൂസര്‍നെയിമും പാസ് വേഡും സെറ്റ് ചെയ്തു.
പിന്നീട് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി തന്റെ നഗ്ന ചിത്രങ്ങള്‍ ഇതിലേക്ക് അപ് ലോഡു ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കുട്ടിയുടെ സഹപാഠി ഈ ചിത്രങ്ങള്‍ ഒരു ടെലഗ്രാം ഗ്രൂപില്‍ കണ്ടപ്പോള്‍ വിവരം അറിയിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Malappuram, News, Kerala, Remanded, Student, Complaint, Crime, Arrest, Relative arrested for uploading photo of girl in internet.