Gun Remnants | ആറളം ഫാമിൽ നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

 
Gun remnants found during forest search in Aralam farm
Gun remnants found during forest search in Aralam farm

Photo: Arranged

● ആനയുടെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് തോക്ക് കണ്ടെത്തിയത്.
● കാട്ടാന ചവിട്ടി തകർത്തതാണെന്നാണ് സംശയം.
● തോക്കിൻ്റെ ഭാഗങ്ങൾ പോലീസിന് കൈമാറി.
● വേട്ടസംഘങ്ങൾ വ്യാപകമായതായി പരാതിയുണ്ട്.

കണ്ണൂർ: (KVARTHA) ആറളം ഫാമിൽ വനപാലകർ നടത്തിയ തിരച്ചിലിൽ നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആനയുടെ കരച്ചിൽ കേട്ട് വനപാലക സംഘം നടത്തിയ തിരച്ചിലിനിടയിലാണ് തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആറളം കാർഷിക ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് തോക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നാലാം ബ്ലോക്കിൽ ചെത്തുതൊഴിലാളിയെ കാട്ടാന ആക്രമിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടാനകളെ നിരീക്ഷിക്കുകയായിരുന്ന വനപാലകരാണ് തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തോക്ക് കാട്ടാന ചവിട്ടി തകർത്തതാണെന്നാണ് സംശയം. കണ്ടെത്തിയ തോക്കിൻ്റെ ഭാഗങ്ങൾ വനപാലകർ ആറളം പോലീസിന് കൈമാറി. ആറളം ഫാമിൽ വേട്ടസംഘങ്ങൾ വ്യാപകമായതായി പരാതിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വനം വകുപ്പ് സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Remnants of a native gun were found during a search in Aralam farm, following an elephant disturbance. The parts have been handed to the Aralam police.

#AralamFarm #GunRemnants #ForestSearch #ElephantAttack #KannurNews #WildlifeProtection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia