Tragedy | 'കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി'
● പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻക്ലേവിലാണ് സംഭവം.
● പൊലീസ് അന്വേഷണം ആരംഭിച്ചു.
● റിസോർട്ടിന്റെ ഒന്നാം നില ഭാഗികമായി കത്തി നശിച്ചു
കണ്ണൂർ: (KVARTHA) നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്തെ പള്ളിയാം മൂലയിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. ബുധനാഴ്ച ഉച്ചയോടെ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻക്ലേവിലാണ് സംഭവം. തീവെച്ചതിനാൽ രണ്ട് നായകൾ ചത്തു.
ഇതിനു ശേഷം റിസോർട്ടിൽ നിന്നും ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോർട്ടിൻ്റെ ഒന്നാം നില ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഫർണിച്ചർ ഉൾപ്പെടെയുള്ളവ അഗ്നിക്കിരയായി.
കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂർ ഫയർഫോഴ്സ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ തീയണച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന വിനോദ സഞ്ചാരികൾക്ക് പരുക്കേറ്റിട്ടില്ല. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലം സന്ദർശിച്ചു.
#Kannur #ResortFire #KeralaNews #Tragedy #Incident #PoliceInvestigation