'പ്രണയിച്ച് വിവാഹം കഴിച്ചതിന് പക തീര്‍ത്ത് പെണ്‍വീട്ടുകാര്‍'; 22 കാരന്റെ ജനനേന്ദ്രിയം ഛേദിച്ചതായി പൊലീസ്, യുവാവിന്റെ ആരോഗ്യനില ഗുരുതരം

 



ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 22 കാരന്റെ ജനനേന്ദ്രിയം മുറിച്ചതായി പൊലീസ്. സംഭവത്തില്‍ രജൗരി ഗാര്‍ഡന്‍ പൊലീസ് കേസെടുത്തു.മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍വീട്ടുകാര്‍ പക തീര്‍ത്തതാണെന്ന് പൊലീസ് പറഞ്ഞു. 

ഡെല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ചയാണ് സംഭവം. യുവാവിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. 

'പ്രണയിച്ച് വിവാഹം കഴിച്ചതിന് പക തീര്‍ത്ത് പെണ്‍വീട്ടുകാര്‍'; 22 കാരന്റെ ജനനേന്ദ്രിയം ഛേദിച്ചതായി പൊലീസ്, യുവാവിന്റെ ആരോഗ്യനില ഗുരുതരം


സംഭവത്തെ കുറിച്ച് രജൗരി ഗാര്‍ഡന്‍ പൊലീസ് പറയുന്നത് ഇങ്ങനെ: 23കാരനായ യുവാവും 20 കാരിയായ പെണ്‍കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. വീട്ടുകാരുടെ സമ്മതോടെ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഇരുവരും ഒളിച്ചുപോയി ജയ്പുരിലെത്തി കല്യാണം കഴിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പിന്നാലെ അത്യാസന്ന നിലയിലായ യുവാവിനെ സാഗര്‍പുര്‍ മേഖലയില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Health, Crime, Attack, Marriage, Love, Police, Hospital,  Revenge for falling in love and getting married; Young man attacked in New Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia