കൊച്ചി: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുന്നയിച്ച് മാധ്യമശ്രദ്ധനേടിയ കെ.എ. റൗഫിന്റെ പാസ്‌പോര്‍ട്ട് താത്കാലികമായി തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ ഭൂമി ഇടപാടു കേസിനെത്തുടര്‍ന്നാണ് റൗഫിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയത്. ചൈനയില്‍ പോകാന്‍ മൂന്നു മാസത്തേക്കു പാസ്‌പോര്‍ട്ട് മടക്കിത്തരണമെന്ന റൗഫിന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചു.
പാസ്‌പോര്‍ട്ട് മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു.
Keywords: Kerala, KA Rauf, Passport, China,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.