ട്രിപ്പ് പോകാന്‍ വിസമ്മതിച്ചു; ടാക്‌സി ഡ്രൈവറെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 14.01.2020) കാറില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചേഴുന്നേല്‍പ്പിക്കുകയും ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ റെയില്‍വെ സുരക്ഷാ സേന (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ അമിത് ധന്‍കാന്ത് ആണ് അറസ്റ്റിലായത്. ഞായറാഴ്ച മുംബൈ ഛത്രപതി വിമാനത്താവളത്തിന് സമീപം പിഡി മെല്ലോ റോഡില്‍ വച്ചായിരുന്നു സംഭവം.

സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള റെഡ് സ്ട്രീറ്റില്‍ പോകാനായിരുന്നു കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത്. എന്നാല്‍ പോകില്ലെന്ന് പറഞ്ഞ ഡ്രൈവറെ അമിത് മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. തുടര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയില്‍വെ വളപ്പില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവറിന്റെ പേഴ്‌സും കാറിന്റെ താക്കോലും കാറിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും എടുത്താണ് അമിത് സംഭവസ്ഥലത്തു നിന്നും പോയത്.

ട്രിപ്പ് പോകാന്‍ വിസമ്മതിച്ചു; ടാക്‌സി ഡ്രൈവറെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

അന്ന് രാത്രി തന്നെ അമിതിനെതിരെ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം തെളിഞ്ഞതോടെ അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ധന്‍കാന്തിനെ ആര്‍പിഎഫ് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ആര്‍പിഎഫ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, News, National, Crime, Arrest, Molestation, Suspension, Police, Railway, RPF constable arrested for molestation case in MUmbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia