പട്ടാപ്പകല്‍ കാറിനുള്ളില്‍ നിന്നും 6 കോടി മോഷ്ടിച്ചു

 


ന്യൂഡല്‍ഹി: പട്ടാപ്പകല്‍ കാറിനുള്ളില്‍ നിന്നും ആറ് കോടി രൂപ മോഷ്ടിച്ചു. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. വാഗണറിലെത്തിയവരാണ് മോഷണം നടത്തിയത്.

പട്ടാപ്പകല്‍ കാറിനുള്ളില്‍ നിന്നും 6 കോടി മോഷ്ടിച്ചു
ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണമാണ് മോഷണം പോയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. മൂല്‍ചന്ദ് ഫ്‌ലൈ ഓവറിനു സമീപത്തുവച്ച് താന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ഒരു വാഗണര്‍ കാറിലെത്തിയ സംഘം തോക്കു ചൂണ്ടി കാറിന്റെ പിന്‍സീറ്റിലിരുന്നവരില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. അതിലുണ്ടായിരുന്നവരെ ഇറക്കിവിട്ടശേഷം കാറുമായി കടന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊള്ളസംഘം ഉപേക്ഷിച്ച കാര്‍ പോലീസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. പക്ഷേ പരാതിയെക്കുറിച്ച് പോലീസിനും സംശയമുണ്ട്. ഹവാല പണമാണോ എന്ന കാര്യവും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.

SUMMARY: New Delhi: In a huge heist near Delhi's Lajpat Nagar area, nearly Rs 6 crore were stolen from a Honda City car on Tuesday morning.

Keywords: National, Robbery, New Delhi, Six Crores,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia