6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പൊലീസ് തേടുന്ന 30കാരനായ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാകില്‍, മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന മന്ത്രിയുടെ ഭീഷണി വിവാദമായതിന് പിന്നാലെ
Sep 16, 2021, 13:39 IST
ഹൈദരാബാദ്: (www.kvartha.com 16.09.2021) ഹൈദരാബാദിലെ സെയ്ദാബാദില്‍ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് തേടുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 6 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു(30) എന്നയാളെയാണ് റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്.
വാറങ്കല്‍ ജില്ലയിലെ ഖാന്‍പൂരിലെ റെയില്‍വേ ട്രാകില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. ട്രെയിന്‍ കയറി തല ച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കൈയിലെ ടാറ്റൂവിന്റെയും മറ്റു ശരീര ഭാഗങ്ങളുടെയും അടിസ്ഥാനത്തിലാണ് ബലാത്സംഗക്കൊലകേസിലെ പ്രതിയായ പാലക്കൊണ്ട രാജുവാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.
ഖാന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹം. ശരീരത്തിലെ ടാറ്റൂകളും ഹെയര്‍സ്‌റ്റൈലും മറ്റു ശാരീരിക പ്രത്യേകതകളും പരിശോധിക്കുമ്പോള്‍ രാജുവിനോട് സമാനമാണ് -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ രമേശ് നായിക്ക് പറഞ്ഞു.
റെയില്‍വേ അധികൃതര്‍ ട്രാകുകള്‍ പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഐ ടി മന്ത്രി കെ ടി രാമ റാവു മൃതദേഹം രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ച് ട്വിറ്റെറില്‍ പോസ്റ്റ് ചെയ്തു.
'6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഖാന്‍പൂരിലെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി തെലങ്കാന ഡി ജി പി അറിയിച്ചു' -രാമറാവു ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ 9 നാണ് സൈദാബാദില്‍ 6 വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. കുട്ടിയുടെ പകുതി വിവസ്ത്രമായ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്നാണ് പൊലീസ് കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. അയല്‍വാസി കൂടിയായ പ്രതിയാണ് കുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
6 വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പൊലീസ് തേടുന്ന പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകള്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന് മന്ത്രി പ്രതികരിച്ചത്.
ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന തരത്തില്‍ തിങ്കളാഴ്ച മല്‍കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റി (ടി പി സി സി) പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും പരാമര്‍ശം നടത്തിയിരുന്നു.
തെലങ്കാനയില്‍ വന്‍ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍കാര്‍ 10 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു.
Keywords: News, National, India, Hyderabad, Murder case, Crime, Accused, Death, Dead Body, Minister, Molestation, Minor girls, Saidabad molest accused found dead on railway tracks near Jangaon#AttentionPlease : The accused of "Child Sexual Molestation and murder @ Singareni Colony, found dead on the railway track, in the limits of #StationGhanpurPoliceStation.
— DGP TELANGANA POLICE (@TelanganaDGP) September 16, 2021
Declared after the verification of identification marks on deceased body. pic.twitter.com/qCPLG9dCCE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.