Accident | അപകടകരമായ രീതിയില്‍ കാറോടിച്ച് വാഹനങ്ങളെ ഇടിച്ചിട്ട് ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്ക്; സീരിയല്‍ നടിക്കെതിരെ കേസെടുത്തു
● നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു.
● വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തു.
● മദ്യപിച്ചിരുന്നെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
പത്തനംതിട്ട: (KVARTHA) പന്തളത്ത് അപകടകരമായ രീതിയില്‍ കാറോടിച്ച് വാഹനങ്ങളെ ഇടിച്ചിട്ട് ഗതാഗതക്കുരുക്കുണ്ടാക്കിയ സീരിയല്‍ നടിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജിത (Rejitha-31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 6ന് കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനു മുന്‍പിലായിരുന്നു അപകടം. രജിത ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചെയ്തിരുന്ന കാറിലാണ് നടിയുടെ കാര്‍ ആദ്യം ഇടിച്ചത്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും പിന്നീട് കാറിടിച്ചു.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എന്നാല്‍ എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രജിതയ്ക്കൊപ്പം സുഹൃത്ത് തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
#KeralaNews #Accident #DrunkDriving #Arrest #KeralaPolice