Crime | 7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കടന്നുകളഞ്ഞു; നടപ്പിലെ ശൈലി നോക്കി 7 ദിവസത്തിനുള്ളില്‍ യുവാവിനെ കയ്യോടെ പൊക്കി പൊലീസ് 

 
Seven month old girl molested in Kolkata, 34 year old accused arrested
Seven month old girl molested in Kolkata, 34 year old accused arrested

Representational Image Generated by Meta AI

● 10 ലേറെ ആളുകളില്‍ നിന്ന് ലഭിച്ച മൊഴിയെടുത്തു.
● സമീപ മേഖലയിലെ സ്റ്റേഷനുകളിലും വിവരം നല്‍കി. 
● കൃത്യത്തിന് മുന്‍പ് വീടിന് മുന്നിലൂടെ നടന്നത് 9 തവണ.

കൊല്‍ക്കത്ത: (KVARTHA) ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ അതിസമര്‍ഥമായി പിടികൂടി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തിയില്‍ നടന്ന ക്രൂര സംഭവത്തില്‍ രാജീബ് ഘോഷ് എന്ന 34കാരനാണ് അറസ്റ്റിലായത്. ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവാവിന്റെ പ്രത്യേക തരത്തിലുള്ള നടപ്പിലെ ശൈലിയാണ് പൊലീസിനെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. 110 ലേറെ ആളുകളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറിച്ച് ചില നിര്‍ണായക വിവരം ലഭിക്കുന്നത്. നടക്കുന്നതിനിടയിലെ മുടന്ത് മൂലം പ്രതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നല്‍കിയതോടെയാണ് യുവാവിലേക്ക് പൊലീസ് എത്തിയത്. 

യുവാവിനെ കണ്ടെത്താന്‍ പൊലീസ് ആശ്രയിച്ചത് സിസിടിവിയെ ആയിരുന്നു. എങ്കിലും രാത്രിയിലെ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുന്നതില്‍ വെല്ലുവിളി നേരിട്ടതിന് പിന്നാലെയാണ് അക്രമി നടക്കുന്നതിന്റെ പാറ്റേണിലൂടെ പൊലീസ് 34കാരനെ അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച ഫുട്പാത്തില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു. വിവരം നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുമ്പോഴാണ് സമീപ സ്ഥലത്ത് നിന്ന് കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. പരിക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേറ്റതായും വ്യക്തമായത്. 

പിന്നാലെ നടന്ന അന്വേഷണത്തില്‍ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാള്‍ നടക്കുന്ന രീതിയിലെ പാറ്റേണ്‍ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.  

കുട്ടിയെ ഫുട്പാത്തില്‍ ഉപേക്ഷിച്ച് പോകുന്ന ഇയാള്‍ നടക്കുന്ന രീതിവച്ച് നടന്ന അന്വേഷണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീടിന് മുന്നിലൂടെ ഇയാള്‍ 9 തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും നേരിട്ടെത്തി ആളുകളെ കണ്ടിരുന്നു. വൈകാതെയാണ് ശുചീകരണ തൊഴിലാളിയായ പ്രതിയെ പിടികൂടുന്നത്.

#childabuse #crime #justice #Kolkata #India #gaitanalysis


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia