എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; പ്രിന്‍സിപലിനോട് അടിയന്തിര റിപോര്‍ട് തേടി സാങ്കേതിക സര്‍വകലാശാല
Jan 10, 2022, 18:36 IST
തിരുവനന്തപുരം: (www.kvartha.com 10.01.2022) ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ ധീരജ് രാജേന്ദ്രന്‍(21) എന്ന വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രിന്‍സിപലിനോട് അടിയന്തിര റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അറിയിച്ചു. കോളജിലെ ഇലക്ഷന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എസ് അയൂബ്, അകാഡെമിക് ഡീന്‍ ഡോ സാദിഖ്, സിന്‍ഡികേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാര്‍ ജേകബ് എന്നിവരടങ്ങുന്ന സര്‍വകലാശാലാ ഉന്നതാധികാരികളുടെ സംഘം കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.