സ്വന്തം കൈകൊണ്ട് മകന് വിഘ്നേശിനെ കൊലപ്പെടുത്തിയത് എങ്ങനെ എന്ന ഭീകരാവസ്ഥ വിവരിച്ച് അമ്മ സെല്‍വിയും ഇളയമകനും; പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; കുളിമുറിയില്‍ എത്തിച്ച് മൃതദേഹത്തിന്റെ തലയും കൈകാലുകളും വെട്ടി മാറ്റി; വെട്ടിയ ഭാഗങ്ങള്‍ ചാക്കിലാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു; കുറ്റകൃത്യത്തിന്റെ വിവരണം കേട്ട് ഞെട്ടി പൊലീസ്
Feb 19, 2020, 12:41 IST
കുമളി: (www.kvartha.com 19.02.2020) തമിഴ്നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ അമ്മ സെല്‍വി(49)യുടേയും ഇളയമകന് വിജയഭാരതി(25) ന്റേയും മൊഴി കേട്ട് ഞെട്ടിത്തരിച്ച് പൊലീസ്.
ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്നാണ് അമ്മ സെല്‍വിയുടെ മൊഴി. സെല്‍വിയുടെ മൂത്തമകന് കമ്പം നാട്ടുക്കല്‍ തെരുവില്‍ വിഘ്നേശ്വരന് (30) ആണ് കൊല്ലപ്പെട്ടത്.
ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പാപനാശം', കൊല നടത്തുന്നതിനു മുന്‍പു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നല്കി. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി.
പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ സെല്‍വി പൊലീസിനോടു പറഞ്ഞു. കുളിമുറിയില്‍ എത്തിച്ച് മൃതദേഹത്തിന്റെ തലയും കൈകാലുകളും വെട്ടി മാറ്റിയെന്നും ഇതിനു ശേഷമാണു ചാക്കിലാക്കിയതെന്നും സെല്‍വിയും ഇളയമകന് വിജയഭാരതും മൊഴി നല്കി. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പോലും മുറിച്ചു മാറ്റിയ ശേഷമാണു മൂന്നു ചാക്കുകളിലായി രണ്ടു പൊട്ടക്കിണറ്റിലും ആറ്റിലും തള്ളിയത്.
ഞായറാഴ്ച രാത്രിയിലാണു തലയും കൈകാലുകളും വെട്ടി മാറ്റിയ ഉടല് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണു വിജയഭാരത് വീട്ടിലെത്തിയത്. തുടര്‍ന്നാണു സഹോദരനെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി ആസൂത്രണം ചെയ്തത്. അന്നു വൈകിട്ടാണു വിഘ്നേശ്വരനു പാലില്‍ ഉറക്കഗുളിക കലര്‍ത്തി അമ്മ സെല്‍വി നല്‍കിയതെന്നു പൊലീസ് പറഞ്ഞു.
എഞ്ചിനീയറിങ് ബിരുദധാരിയായ വിഘ്നേശ്വരന് ലഹരിമരുന്നിന് അടിമയായതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കോയമ്പത്തൂരില്‍ താമസമാക്കിയിരുന്ന വിഘ്നേശരന്‍, വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പാണു നാട്ടില്‍ എത്തിയത്. ഈ മാസം ഏഴിനായിരുന്നു വിജയഭാരതിന്റെ വിവാഹം.
വിവാഹ ശേഷം വിജയഭാരതിന്റെ ഭാര്യയെ അടുത്ത ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം വിജയഭാരത് കോയമ്പത്തൂരില്‍ ജോലിക്കു പോയി. മൃതദേഹം ആരും കണ്ടെത്താതിരിക്കാനാണ് കൊലപാതകത്തിനു ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റി വിവിധ സ്ഥലങ്ങളില്‍ തള്ളിയത്. കമ്പം ടൗണില്‍ നിന്ന് വിവിധ ദിശകളിലേക്കുള്ള വഴികളിലാണ് ഇവ ഉപേക്ഷിച്ചത്.
തല കെ കെ പെട്ടി റോഡില്‍ ഒരു പൊട്ടക്കിണറ്റിലും കൈകാലുകള്‍ കമ്പത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലുമാണ് ഉപേക്ഷിച്ചത്. ഇവ രണ്ടും പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തു. ചാക്കില്‍ കെട്ടിയ ഉടല് ഉപേക്ഷിക്കാന്‍ ചുരുളിപ്പെട്ടിയില്‍ എത്തിയ ഇവരെ കണ്ട മീന്‍പിടിത്തക്കാര്‍ നല്കിയ മൊഴിയും കമ്പം ടൗണില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളുമാണു പ്രതികളെ പിടികൂടാന്‍ സഹായകമായത്. തിങ്കളാഴ്ച രാത്രി തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിലാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച രാത്രി പത്തരമണിയോടെ കമ്പം ചുരുളിപ്പെട്ടില്‍ റോഡില്‍ വിഘ്നേശ്വരന്റെ മൃതദേഹത്തിന്റെ ഉടല് ഉപേക്ഷിക്കാന്‍ എത്തിയപ്പോഴാണ് ഇവിടെ മീന്‍ പിടിക്കാന്‍ പുഴയോരത്ത് കാത്തിരുന്ന രണ്ടു പേര് ഇവരെ കണ്ടത്.
രാത്രി വൈകിയ വേളയില്‍ ഒരു സ്ത്രീയും പുരുഷനും ബൈക്കില്‍ എത്തി ചാക്കുകെട്ട് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതില്‍ സംശയം തോന്നിയ ഇവര്‍ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് മരിച്ചതിനു വീട്ടില്‍ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു ബൈക്ക് യാത്രികരുടെ മറുപടി. ചാക്കുകെട്ട് ഇവര്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു.
ചാക്കുകെട്ട് തള്ളിയവര്‍ മടങ്ങിയപ്പോള്‍ സംശയം തോന്നിയ മീന്‍പിടിത്തക്കാര്‍ ഇത് അഴിച്ചു പരിശോധിച്ചു. ഒരു പുരുഷന്റെ ഉടലാണെന്നു കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കമ്പത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് സെല്‍വിയെയും വിജയഭാരതിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വിഘ്നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തിയാണ്. കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികള്‍ പറഞ്ഞു.
ഉടല് വെള്ളത്തില്‍ ഉപേക്ഷിക്കുമ്പോള്‍ പൊന്തി വരാതിരിക്കാനാണ് ആന്തരികാവയങ്ങള്‍ നീക്കിയത്. ഉടല് പൊന്തിവന്നാലും ആളെ തിരിച്ചറിയാതിരിക്കാനാണ് മറ്റ് അവയവങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാക്കിലാക്കിയ ശേഷം മൂന്നു തവണയായിട്ടാണു മൂന്നു ദിശകളില്‍ കൊണ്ടിട്ടത്.
മൃതദേഹം കഷണങ്ങളാക്കിയ കുളിമുറി കഴുകി വൃത്തിയാക്കി. കൊലപാതകം ആസൂത്രണം ചെയ്തത് യൂട്യൂബില്‍ വിവിധ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണെന്നും കണ്ടെത്തി. കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തില്‍നിന്ന് ഉടല് പൊന്തിവരാതിരിക്കാന്‍ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ വിഡിയോകളെയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Shaved his head in the bathroom: internal elements removed; says mother, Kumali, News, Arrested, Dead Body, Police, Crime, Criminal Case, Mother, Brother, Kerala, Local-News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.