ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ നിര്‍ണായക നടപടി; മുഖ്യപ്രതി പിടിയില്‍

 
Image Representing Main Accused Arrested in Fabricated Drug Case Against Beauty Parlor Owner Sheela Sunny
Image Representing Main Accused Arrested in Fabricated Drug Case Against Beauty Parlor Owner Sheela Sunny

Image Credit: Facebook/Kerala Police

● ബാംഗ്ലൂരില്‍നിന്നാണ് പിടിയിലായത്.
● 'ഷീലയുടെ ബന്ധുവിന് വ്യാജ സ്റ്റാമ്പ് നല്‍കിയത് മുഖ്യപ്രതി.'
● ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഒളിവില്‍ പോയിരുന്നു.
● പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളിയിരുന്നു.
● 72 ദിവസം ഷീല സണ്ണി ജയിലില്‍ കഴിഞ്ഞിരുന്നു.

തൃശ്ശൂര്‍: (KVARTHA) ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിലായി. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീല സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവിലാണ് പോയത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 7 നാണ് കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. മുന്‍കൂര്‍ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് വ്യാജ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ആണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്.

ഈ കേസില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു. എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഷീല സണ്ണിക്കെതിരായ ഈ നീതി പോരാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ! വാര്‍ത്ത ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കൂ! വ്യാജ കേസില്‍ കുടുക്കിയവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

Narayana Das, the prime accused in the fabricated drug case against Sheela Sunny, a beauty parlor owner from Chalakudy, has been arrested from Bangalore. He was the one who provided the fake stamps, leading to Sheela's 72-day imprisonment. He will be brought back to Kerala for further investigation.

#SheelaSunnyCase, #FakeDrugCase, #NarayanaDasArrested, #KeralaNews, #JusticeForSheela, #Chalakudy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia