കുരങ്ങുകളോട് കാണിച്ചത് ഞെട്ടിക്കുന്ന ക്രൂരത; കൊന്ന് തള്ളിയത് റോഡരികില്‍

 


ഹാസന്‍: (www.kvartha.com 30.07.2021) 60 ല്‍ അധികം കുരങ്ങുകളെ വിഷം നല്‍കി പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച് തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സക്ലേഷ്പൂരിലെ ബെഗൂര്‍ ക്രോസ് റോഡരികിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടത്. കുരങ്ങുകളുടെ കുട്ടികളും ഇവയിലുണ്ട്.
             
കുരങ്ങുകളോട് കാണിച്ചത് ഞെട്ടിക്കുന്ന ക്രൂരത; കൊന്ന് തള്ളിയത് റോഡരികില്‍

ഇത് ശ്രദ്ധയില്‍ പെട്ട വഴിയാത്രക്കാര്‍ ബാഗുകള്‍ അഴിച്ചുമാറ്റി. എന്നാല്‍ 14 എണ്ണത്തെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ. ബാക്കിയുള്ളവ മരിച്ചതായി പൊലീസ് അറിയിച്ചു. ബാഗ് തുറന്നപ്പോള്‍ അഞ്ചെണ്ണം ഓടിപ്പോയി. രണ്ട് കുരങ്ങുകളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നു.

ചത്ത കുരങ്ങുകളെ കുഴിച്ചിട്ടു. വെള്ളിയാഴ്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുമെന്ന് ബേലൂരിലെ വെറ്റിനറി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഗംഗാധര്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.


Keywords: News, Karnataka, Monkey, Crime, Investigates, Police, forest, Public Place, Road, hospital, Animals, Blood, Killed, Shocking cruelty shown to monkeys; Killed and dumped on the roadside.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia