Investigation | ശ്യാംജിത്ത് ക്രിമിനല്‍ മൈന്‍ഡുള്ളയാളെന്ന് അന്വേഷണസംഘം; 'മറ്റൊരു കൊലയ്ക്കു കൂടി പദ്ധതിയിട്ടു'
Oct 23, 2022, 23:16 IST
തലശേരി: (www.kvartha.com) വിഷ്ണുപ്രിയ വധക്കേസില്‍ റിമാന്‍ഡിലായ ശ്യാംജിത്ത് ക്രിമനല്‍ മൈന്‍ഡുളളയാളാണെന്ന് പൊലിസ്. പാനൂരില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ വീട്ടില്‍ കയറി കൊന്ന കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയെന്നാണ് പൊലിസ് പറയുന്നത്.
സീരിയല്‍ കിലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്.
പൊലീസ് നല്‍കുന്ന മറ്റ് വിവരങ്ങള്‍ ഇങ്ങനെ: വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകര്‍ന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു.
സീരിയല്‍ കിലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്.
വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു. വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്.
പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Investigates, Criminal-Participate, Criminal Case, Shyamjit has a criminal mind, the investigation team said; 'Planned another murder'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.