Drug Bust | മദ്യവും പണവും അനധികൃത വസ്തുക്കളുമായി കുവൈത്തിൽ ആറ് പേർ അറസ്റ്റിൽ
● ലഹരി വസ്തുക്കളുടെ നിർമ്മാണം, കൈമാറ്റം, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
● സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന എമർജൻസി നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.
കുവൈത്ത് സിറ്റി: (KVARTHA) പ്രാദേശികമായി നിർമ്മിച്ച മദ്യവും പണവും അനധികൃത വസ്തുക്കളുമായി ആറ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ നിന്ന് 168 കുപ്പി മദ്യം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പിടികൂടിയവരെയും വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കളുടെ നിർമ്മാണം, കൈമാറ്റം, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാത്തരം കുറ്റകൃത്യങ്ങളെയും നേരിടാനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.
പൗരന്മാരോടും താമസക്കാരോടും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഹോട്ട്‌ലൈൻ (112) വഴിയോ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ (1884141) വഴിയോ റിപ്പോർട്ട് ചെയ്യാൻ അഭ്യർഥിച്ചു
#Kuwait #IllegalAlcohol #Arrests #DrugControl #PublicSafety #LawEnforcement