ആശുപത്രിയില്‍ ഗര്‍ഭാശയ ശിശുക്കളുടെ തലയോട്ടിയും എല്ലുകളും; ഡോക്ടറും നഴ്‌സും അറസ്റ്റില്‍
Jan 14, 2022, 12:26 IST
മുംബൈ: (www.kvartha.com 14.01.2022) മഹാരാഷ്ട്രയിൽ വാര്‍ധ അരവിയിലെ സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് 11 തലയോട്ടികളും ഭ്രൂണത്തിന്റെ 54 അസ്ഥികളും കണ്ടെത്തി. സംഭവത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. രേഖാ കദമിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്‌തെന്ന് സബ് ഇന്‍സ്പെക്ടര്‍ ജ്യോത്സ്ന ഗിരി അറിയിച്ചു.
നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്ര കേസ് അന്വേഷിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച അരവി തഹസില്‍ കദം ആശുപത്രി വളപ്പിലെ ബയോഗ്യാസ് പ്ലാന്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഭ്രൂണത്തിന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ടെത്തിയ എല്ലുകളും തലയോട്ടികളും നിയമപരമായാണോ നീക്കം ചെയ്തതെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 13 വയസുകാരിയെ അനധികൃത ഗര്‍ഭച്ഛിദ്രം നടത്തിയെന്നാരോപിച്ച് ആശുപത്രിയിലെ ഡോ. രേഖാ കദത്തെയും ഒരു നഴ്സിനെയും കസ്റ്റഡിയിലെടുത്തതായും അദ്ദേഹം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രത്തിന് വിധേയയായില്ലെങ്കില്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താനായി അവര്‍ പണവും നല്‍കിയിരുന്നു. നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അതിനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമം അനുസരിച്ചും കേസ് എടുത്തു. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തിയ കാര്യം അധികൃതരെ അറിയിച്ചില്ലെന്നതിനാണ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്.
< !- START disable copy paste -->

Keywords: News, National, Mumbai, Hospital, Crime, Doctor, Nurse, Skeleton, Maharashtra, Top-Headlines, Arrested, Crime, Investigates, Police, Pregnant Woman, Custody, Parents, Girl, Case, Skulls, Skulls and bones of foetuses found at hospital; doctor and nurse arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.