Unique Code | മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റവാളികൾക്ക് പ്രത്യേക കോഡ് വരുന്നു; 2.5 ലക്ഷം പേരുടെ വിവരങ്ങൾ ആധാർ-പാൻ കാർഡുകളുമായി ബന്ധിപ്പിക്കും; നിർണായക നീക്കങ്ങളുമായി സർക്കാർ
May 15, 2023, 15:58 IST
ന്യൂഡെൽഹി: (www.kvartha.com) സാമ്പത്തിക കുറ്റവാളികൾക്കായി കേന്ദ്ര സർക്കാർ യുണീക് ഐഡി കോഡ് ഉടൻ ആരംഭിക്കാൻ പോകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും പ്രത്യേക ഐഡിയാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ അവരുടെ ട്രാക്കിംഗ് എളുപ്പമാക്കാൻ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 2.5 ലക്ഷം സാമ്പത്തിക കുറ്റവാളികളുടെ പട്ടിക സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുണീക് ഐഡികൾ ഉപയോഗിച്ച് കുറ്റവാളികൾക്കെതിരായ അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ സാമ്പത്തിക കുറ്റവാളികളുടെ യുണീക് ഐഡി ആധാറുമായി ബന്ധിപ്പിക്കും. മറുവശത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന കമ്പനികളുടെ യുണീക് ഐഡി പാൻ കാർഡുമായി ബന്ധിപ്പിക്കും.
റിപ്പോർട്ടുകൾ പ്രകാരം, നിരവധി സാമ്പത്തിക കുറ്റവാളികൾക്കെതിരെ വിവിധ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അവർക്കെതിരെയുള്ള എല്ലാ കേസുകളുടെയും ട്രാക്കിംഗ് നടത്തുക എളുപ്പമല്ല. ചിലപ്പോൾ ഒരു ഏജൻസിക്ക് അന്വേഷണം പൂർത്തിയാക്കാൻ മറ്റൊരു ഏജൻസിയെ കാത്തിരിക്കേണ്ടി വരും. യുണീക് ഐഡിയിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ത്വരിതഗതിയിലുള്ള അന്വേഷണത്തിലൂടെയും കുറ്റവാളികൾക്കെതിരായ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിലൂടെയും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
Keywords: News, New Delhi, National, Crime, Unique Code, Aadhar, Pan, Central Government, Soon, unique code for economic offenders.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.