Speaker | തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ 15 കാരെ പീഡിപ്പിച്ചെന്ന സംഭവം ഒരുതരത്തിലും വെച്ചു പൊറുപ്പിക്കാനാവാത്തെ തെറ്റെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

 


തലശ്ശേരി: (www.kvartha.com) ജെനറല്‍ ആശുപത്രിയിലെ ജീവനക്കാരന്‍ ചികിത്സയിലുളള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവം ഒരുതരത്തിലും വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റാണെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. സംഭവത്തെ കുറിച്ചു സ്പീകര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

പൊലീസില്‍ നിന്നുളള റിപോര്‍ട് കിട്ടിയാലുടന്‍ ജീവനക്കാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് സ്പീകറെ അറിയിച്ചു. സംഭവത്തില്‍ സൂപ്രണ്ടിനോട് ജില്ലാ മെഡികല്‍ ഓഫീസര്‍ റിപോര്‍ട് തേടിയിട്ടുണ്ട്.

ഇതിനിടെ ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 15 കാരനായ കുട്ടിയെ ആശുപത്രിക്കകത്തെ ശുചിമുറിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ ജീവനക്കാരനെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ജെനറല്‍ ആശുപത്രി ഗ്രേഡ് ടൂ അറ്റന്‍ഡര്‍ സി റമീസിനെ(38)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. 

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെ സര്‍ജികല്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വയറു പരിശോധിക്കണമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാരന്‍ ശുചിമുറിയില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടികരഞ്ഞുകൊണ്ടു കൂട്ടിരിപ്പുകാരിയായ അമ്മയോട് വിവരം പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രദേശവാസികളും രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

തലശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ജീവനക്കാരനെ ആശുപത്രിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നീട് കുട്ടിയുടെ മൊഴിയെടുക്കുകയും അമ്മയുടെ പരാതിയില്‍ ജീവനക്കാരനെതിരെ പോക്സോ കേസെടുക്കുകയുമായിരുന്നു.

Speaker | തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ 15 കാരെ പീഡിപ്പിച്ചെന്ന സംഭവം ഒരുതരത്തിലും വെച്ചു പൊറുപ്പിക്കാനാവാത്തെ തെറ്റെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍


Keywords:  News, Kerala, Kerala-News, Crime, Crime-News, Speaker, A N Shamseer, Response, Thalassery News, General Hospital, Molestation Attempt, POCSO,  Kannur News, Speaker A N Shamseer Responses on Thalassery General Hospital Molestation Attempt.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia