Couple Arrested | 'ഭാര്യ ഐഎഎസുകാരിയും ഭര്‍ത്താവ് ഐപിഎസുകാരനും, ഔദ്യോഗിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധിപേരെ കബളിപ്പിച്ചു'; ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍; പിടിയിലായത് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് അധികൃതര്‍

 


ശ്രീനഗര്‍: (www.kvartha.com) ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ദമ്പതികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിരാണ് അറസ്റ്റിലായത്. നിരവധിപേരെ ഇരുവരും ചേര്‍ത്ത് കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 

പൊലീസ് പറയുന്നത്: മോഹന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും ഭാര്യ ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും അവകാശപ്പെട്ടാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. നിരവധിപേര്‍ക് ജോലികളും സ്ഥലം മാറ്റവും മറ്റ് ഔദ്യോഗിക സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍. എന്നാല്‍ എന്നാണ് ഇയാളെ പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും എന്തായിരുന്നു കാരണമെന്നും വ്യക്തമല്ല.

ദമ്പതികള്‍ക്കെതിരെ ഇതുവരെ മൂന്ന് പേരാണ് പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വ്യാജ നിയമന ഉത്തരവുകളും സ്ഥലംമാറ്റ ഉത്തരവുകളുമെല്ലാം പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തു. 

ഐപിഎസിലേക്കുള്ള സ്വന്തം നിയമന ഉത്തരവും ഇയാള്‍ ഇത്തരത്തില്‍ തയ്യാറാക്കിയിരുന്നു. വ്യാജ നിയമന ഉത്തരവുകളും സ്ഥലം മാറ്റ ഉത്തരവുകളും നിര്‍മിക്കാന്‍ ഉപയോഗിച്ച ലാപ് ടോപുകളും മൊബൈല്‍ ഫോണുകളും ഇവയില്‍ നിര്‍മിച്ച നിരവധി വ്യാജ ഉത്തരവുകളും കണ്ടെടുത്തു. പണവും ആഭരണങ്ങളും മറ്റ് സാധനങ്ങളുമെല്ലാം ഇവരുടെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

Couple Arrested | 'ഭാര്യ ഐഎഎസുകാരിയും ഭര്‍ത്താവ് ഐപിഎസുകാരനും, ഔദ്യോഗിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധിപേരെ കബളിപ്പിച്ചു'; ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍; പിടിയിലായത് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് അധികൃതര്‍


Keywords: News, National, National-News, Crime, Crime-News, Couple Arrested, Srinagar, Imperson, IAS, IPS Officers, Police, Srinagar couple arrested for impersonating IAS, IPS officers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia