Attack | പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു
● പിന്നില്‍ അജ്ഞാതസംഘമെന്ന് സൂചന
● സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് പൊലീസ്
കണ്ണൂര്‍:(KVARTHA) പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെയാണ് പഴയങ്ങാടി റെയില്‍വേ പാലത്തില്‍ നിന്നും അജ്ഞാത സംഘം കല്ലേറ് നടത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കല്ലേറില്‍ ട്രെയിനിന്റെ A2 എസി കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. തുടര്‍ന്ന് ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വെ സംരക്ഷണസേനയും പഴയങ്ങാടി പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പാപ്പിനിശേരിയില്‍ നിന്നും ട്രെയിനിന് നേരെ കല്ലേറ് നടന്നിരുന്നു.
#StonePelting #TrainAttack #Kannur #MangalaExpress #RailwayPolice #PayangadiIncident