റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റാല്‍ കര്‍ശന നിയമ നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍

 


തിരുവനന്തപുരം: (www.kvartha.com 06.05.2020) റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റാല്‍ കര്‍ശന നിയമ നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍. കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ പ്രകാരം ജനങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി നല്‍കി വരുന്ന ഭക്ഷ്യസാധനങ്ങള്‍ കാര്‍ഡുടമകള്‍ മറിച്ചു വില്പന നടത്തരുത്.

റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റാല്‍ കര്‍ശന നിയമ നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍

ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെ അവശ്യസാധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പുപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ദുരുപയോഗം ചെയ്ത സാധനങ്ങളുടെ കമ്പോള വില പിഴയൊടുകൂടി ഈടാക്കി റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യുകയും ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വികെ ശശിധരന്‍ അറിയിച്ചു.

Keywords:  Strictly legal action will be taken if the ration are sold black; Says District Supply Officer, News, Local-News, Food, Crime, Criminal Case, Bail, Cancelled, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia