Police FIR | 'എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്കകത്ത് വെച്ച് 2 സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു'; കേസെടുത്ത് പൊലീസ്

 


മുംബൈ: (www.kvartha.com) 13കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ട് സഹപാഠികള്‍ ക്ലാസ് മുറിക്കകത്ത് ബലാത്സംഗം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അതേ ക്ലാസിലെ രണ്ട് വിദ്യാര്‍ഥികളെ പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ മാട്ടുംഗ ഏരിയയില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
                
Police FIR | 'എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്കകത്ത് വെച്ച് 2 സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു'; കേസെടുത്ത് പൊലീസ്

'നൃത്തപരിശീലനത്തിനായി മറ്റുള്ളവര്‍ ക്ലാസില്‍ നിന്ന് പോയ സമയത്താണ് രണ്ട് സഹപാഠികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് പ്രതികളും സാഹചര്യം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടിയെ ഞെട്ടിച്ചു. താന്‍ നേരിട്ട ദുരനുഭവം കുടുംബാംഗങ്ങളുമായി പങ്കുവെച്ചു, അവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376 ഡിഎ (പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Keywords:  Latest-News, National, Top-Headlines, Crime, Assault, Crime, Arrested, Molestation, Mumbai, Maharashtra, Student assaulted by two classmates in classroom; case filed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia