പുതുതലമുറകള്‍ ലഹരിയുടെ കാണാക്കയങ്ങളിലേക്കോ? ആരും കാണാതെ പുഴക്കരയില്‍ ലഹരി പുക ശ്വസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യോടെ പിടികൂടി; പിന്നീട് താക്കീത് നല്കി വിട്ടയച്ചു
Oct 22, 2019, 11:55 IST
കോട്ടയം: (www.kvartha.com 22.10.2019) കണമല കിഴക്കന്‍ മേഖലയില്‍ കുറുക്ക് വഴിയിലൂടെ കഞ്ചാവ് ലഹരി ശ്വസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. വാര്‍ഡംഗം അനീഷ് വാഴയില്‍ ആണ് ലഹരിവസ്തുക്കളുമായി വിദ്യാര്‍ത്ഥികളെ പിടികൂടി എക്സൈസ് അധികൃതരെ അറിയിച്ചത്. തിങ്കളാഴ്ച്ചയാണ് സംഭവം.
അതിരാവിലെയാണ് നദീതീരത്ത് ചെറിയ തോതില്‍ വെളുത്ത പുകപടലം ഉയരുന്നത് അനീഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്താണെന്നറിയാന്‍ വേണ്ടി ചെന്ന് നോക്കുമ്പോഴാണ് കുപ്പിയില്‍ എന്തോ മിശ്രിതം കത്തിച്ച് പുക ശ്വസിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടത്. അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ തടഞ്ഞു വച്ച ഇദ്ദേഹം എക്സൈസ് അധികൃതരെ വിവരമറിയിക്കകുയായിരുന്നു. ഇതിനിടെ കയ്യില്‍ ഉണ്ടായിരുന്ന ലഹരി അടങ്ങിയ ബാക്കി പൊതി വിദ്യാര്‍ത്ഥികള്‍ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. താക്കീത് നല്കി വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് എരുമേലി എക്സൈസ് റേഞ്ച് അധികൃതര്‍ സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞയിടെ പമ്പ റോഡില്‍ നിലക്കല്‍ ഭാഗത്ത് വെച്ച് എരുമേലിയുടെ കിഴക്കന്‍ മേഖലയിലെ ഒരു വിദ്യാര്‍ത്ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.
എരുമേലിയിലും കിഴക്കന്‍ മലയോര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്ന് എക്സൈസ് വിഭാഗം മേധാവി പറഞ്ഞു.
കഴിഞ്ഞയിടെ രാസനിര്‍മ്മിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാര്‍ത്ഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏതായാലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്തര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
അതിരാവിലെയാണ് നദീതീരത്ത് ചെറിയ തോതില്‍ വെളുത്ത പുകപടലം ഉയരുന്നത് അനീഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്താണെന്നറിയാന്‍ വേണ്ടി ചെന്ന് നോക്കുമ്പോഴാണ് കുപ്പിയില്‍ എന്തോ മിശ്രിതം കത്തിച്ച് പുക ശ്വസിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടത്. അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ തടഞ്ഞു വച്ച ഇദ്ദേഹം എക്സൈസ് അധികൃതരെ വിവരമറിയിക്കകുയായിരുന്നു. ഇതിനിടെ കയ്യില്‍ ഉണ്ടായിരുന്ന ലഹരി അടങ്ങിയ ബാക്കി പൊതി വിദ്യാര്‍ത്ഥികള്‍ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. താക്കീത് നല്കി വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് എരുമേലി എക്സൈസ് റേഞ്ച് അധികൃതര്‍ സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞയിടെ പമ്പ റോഡില്‍ നിലക്കല്‍ ഭാഗത്ത് വെച്ച് എരുമേലിയുടെ കിഴക്കന്‍ മേഖലയിലെ ഒരു വിദ്യാര്‍ത്ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.
എരുമേലിയിലും കിഴക്കന്‍ മലയോര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്ന് എക്സൈസ് വിഭാഗം മേധാവി പറഞ്ഞു.
കഴിഞ്ഞയിടെ രാസനിര്‍മ്മിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാര്‍ത്ഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏതായാലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്തര്‍ പറഞ്ഞു.
Keywords: News, Kerala, Kottayam, Students, Drugs, Crime, Education, River, Investigates, Police, Excise, Ganja, Students Using Cannabis in River Side
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.