Arrested | ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പ്രതികാരം; 'കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി' യുവാവ് പിടിയില്‍
May 18, 2023, 11:11 IST
സൂറത്: (www.kvartha.com) കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. യുവാവ് വിവാഹിതനെന്നറിഞ്ഞപ്പോള്‍ ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്: ഗുജറാതിലെ സൂറതിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍ യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനം യുവാവിനെ രോഷാകുലനാക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് കാമുകിയെ കേബിള്‍ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു. ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
Keywords: News, National-News, National, Crime-News, Local-News, Regional-News, Accused, Arrested, Police, Woman, Molested, Assaulted, Crime, Surat man booked for molesting girlfriend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.