Surya's death | സൂര്യ ബാക്കിവെച്ച ഡിജിറ്റല്‍ തെളിവുകള്‍ തുമ്പായി; പീഡനക്കേസില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റു ചെയ്യാനൊരുങ്ങി പൊലിസ്

 


കണ്ണൂര്‍: (www.kvartha.com) ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സൂര്യ ബാക്കിവെച്ച ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നടത്തിയ അതിക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലിസ് വെളിപ്പെടുത്തി. സൂര്യ സഹോദരിക്ക് അയച്ചവോയ്സ് മെസേജുകളും വാട്സ് ആപ് സന്ദേശങ്ങളുമാണ് സ്മാര്‍ട് ഫോണില്‍ നിന്നും പൊലിസ് ഡീകോഡ് ചെയ്തെടുത്തത്.
                
Surya's death | സൂര്യ ബാക്കിവെച്ച ഡിജിറ്റല്‍ തെളിവുകള്‍ തുമ്പായി; പീഡനക്കേസില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റു ചെയ്യാനൊരുങ്ങി പൊലിസ്

ഇതോടെ കരിവെള്ളൂര്‍ കൂക്കാനത്ത് ഭര്‍തൃമതിയായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ക്കാന്‍ പൊലീസ് അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്. ഇവരെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
സൈബര്‍സെലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധന നടത്തിയതോടെയാണ് ഇവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചത്. 

ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു രാമചന്ദ്രന്റെയും സുഗതയുടെയും മകള്‍ കെ പി സൂര്യയെ(24)യാണ് സെപ്തംബര്‍ മൂന്നിന് ഉച്ചയോടെ ഭര്‍തൃഗൃഹത്തിലെ ഏണിപ്പടിക്കുസമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ ശാരീരികവും മാനസികവുമായിപീഡനമാണെന്ന് കാണിച്ചു സൂര്യയുടെ ഇളയച്ഛന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിലാണ് ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് ഇവരെ പ്രതിചേര്‍ക്കാന്‍ പൊലിസ് തീരുമാനിച്ചത്.

മെഡികല്‍ റെപ് ആയ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021-ജനുവരി ഒന്‍പതിനാണ് നടന്നത്. ഇതില്‍ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവെയാണ് സൂര്യയെ ഈ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യയുടെ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും എന്നാല്‍ അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നുവെന്നും യുവതിയുടെ വീട്ടുകാര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂര്യയെ സ്വന്തം വീട്ടിലേക്ക് വിടുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ തടസം നിന്നിരുന്നതായും സൂര്യയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Arrest, Police, Investigates, Assault, Surya's death: Police to arrest husband and mother.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia