Arrested | ബിജെപി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണം: 15 പേര്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ തുടര്‍ചയായി വിവിധ ജില്ലകളില്‍ ബിജെപി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണം നടന്ന സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. എസ് ഡി പി ഐ സേലം ജില്ലാ സെക്രടറി ഉള്‍പെടെയുള്ളവരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം തൂത്തുക്കുടിയില്‍ ബിജെപി ഒബിസി മോര്‍ച ജില്ലാ സെക്രടറി വിവേകം രമേശിന്റെ കാറിനുനേരെ ഞായറാഴ്ച രാത്രി ആക്രമണമുണ്ടായി വിവരം. തൂത്തുക്കൂടി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെ ബൈകിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Chennai, News, National, Arrest, Arrested, Crime, Police, Bomb, attack, BJP, Politics, Tamil Nadu: 15 arrested for bomb attacks on BJP, RSS workers’ properties.