Farmer Killed | ഗുഡല്ലൂരില്‍ വനത്തിനുള്ളില്‍ പട്രോളിംഗ് നടത്തുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാര്‍ മരിച്ചു; പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ത്തതെന്ന് വിശദീകരണം
Oct 29, 2023, 17:18 IST
തേനി: (KVARTHA) തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ഗൂഡല്ലൂര്‍ കെ ജി പെട്ടി സ്വദേശിയായ ഈശ്വരന്‍ ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയില്‍ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിലാണ് സംഭവം.
വനത്തില്‍ വേട്ടയ്‌ക്കെത്തിയ ഈശ്വരനെയും സംഘത്തെയും മടക്കി അയക്കുന്നതിനിടെ, മധ്യവയസ്‌കന്‍ അക്രമാസക്തനാവുകയും ഇതോടെ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നുമാണ് സംഭവത്തില്‍ വനം വകുപ്പിന്റെ വിശദീകരണം.
ഗൂഡല്ലൂര്‍ ഫോറസ്റ്റ് സംഘം പറയുന്നത്: വനതിനുള്ളില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കണ്ടു. ഇവരോട് കാട്ടില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറിയില്ല. തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും ഈശ്വരന്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രാണ രക്ഷാര്‍ഥമാണ് വെടി ഉതിര്‍ത്തത്. ഉടന്‍ തന്നെ കമ്പത്തെ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പോസ്റ്റുമോര്‍ടം കമ്പത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍, കമ്പം ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ഈശ്വരന്റെ നെഞ്ചിലാണ് വെടിയേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതിനിടെ ഈശ്വരനും സംഘവും വേട്ടയ്ക്ക് പോയതല്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ അവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.