Arrested | 'യുകെജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു'; സർകാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ
Aug 30, 2022, 15:50 IST
ചെന്നൈ: (www.kvartha.com) നാല് വയസുള്ള യുകെജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സർകാർ സ്‌കൂൾ അധ്യാപകനും സ്‌കൂളിലെ അഡ്മിനിസ്ട്രേറ്ററും അറസ്റ്റിൽ. തിരുവണ്ണാമലൈ ജില്ലയിലെ ഉലഗംപട്ടി സർകാർ ഹയർസെകൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ (50), ട്രാൻസ്‌പോർട് ചുമതല വഹിക്കുന്ന വ്യക്തി (51) എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി സെപ്റ്റംബർ ഒമ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
'തിരുവണ്ണാമല ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന യുകെജി വിദ്യാർഥിനിയെയാണ് പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചത്. അധ്യാപകന്റെ ഭാര്യ 1500-ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപിക ആയിരുന്നതിനാൽ പ്രതി അവിടെ പതിവായി എത്താറുണ്ടായിരുന്നു. പെൺകുട്ടിയെ ചോക്ലേറ്റ് നൽകി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടപ്പോൾ മാതാപിതാക്കൾ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് സർകാർ ആശുപത്രിയിലും കൊണ്ടുപോയി.
തുടർന്ന് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഞെട്ടിപ്പോയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തിരുവണ്ണാമലൈ ശിശുക്ഷേമ ഓഫീസറും പൊലീസും സ്‌കൂളിൽ പരിശോധന നടത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റിലായത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) അടക്കം നിരവധി വകുപ്പുകൾ ഇവർക്കതിരെ ചുമത്തിയിട്ടുണ്ട്', പൊലീസ് പറഞ്ഞു. കാമരാജിനെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Keywords: Chennai, India, News, Tamilnadu, Girl students, Student, Molestation, Government, Teacher, Arrest, School, Court, Police, Crime, District Collector, Hospital, Tamil Nadu School Teacher Among Two Arrested for Assaulting UKG Student.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.