Man Killed | 'മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു'; 3 പേര്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് തമിഴ്‌നാട്ടില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നതായി റിപോര്‍ട്. തൂവക്കുടി സ്വദേശി ചക്രവര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മണികണ്ടത്താണ് ക്രൂരമായ സംഭവം നടന്നത്. ആശാപുര എന്ന തടിമില്ലില്‍ നുഴഞ്ഞുകയറിയ യുവാവിനെ തൊഴിലാളികള്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ യുവാവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മില്ലുടമ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍ ശെയ്ക്, മഫ്ജുല്‍ ഹുക്ക്, സോ മില്ലുടമ ധീരന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Man Killed | 'മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു'; 3 പേര്‍ അറസ്റ്റില്‍

Keywords: Chennai, News, National, Arrest, Arrested, Police, Killed, Crime, Tamil Nadu: Youth killed by men; 3 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia