പാലക്കാട് റോഡരികില്‍ തമിഴ് സ്ത്രീയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും വെട്ടുകത്തിയും; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി
Jan 8, 2022, 09:49 IST
പാലക്കാട്: (www.kvartha.com 08.01.2022) പുതുനഗരം ചോറക്കോട് തമിഴ് സ്ത്രീയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ചെ ആറ് മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
കഴുത്തറുത്ത നിലയില്‍ റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് ഒരു സ്ത്രീയെ ഈ പരിസരത്ത് കണ്ടതായി നാട്ടുകാരന് പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് സ്ത്രീ പ്രദേശത്ത് താമസം തുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.