Violence | യുഎസിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു; വെടിവച്ച 15കാരിയും മരിച്ചനിലയില്‍
● കൈതോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ്.
● പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരം.
● ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വാഷിങ്ടന്‍: (KVARTHA) വിസ്‌കോന്‍സിനിലെ മാഡിസനില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. അധ്യാപികയും വിദ്യാര്‍ഥിയുമാണ് വെടിവയ്പില്‍ മരിച്ചത്. 15 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് കൈതോക്ക് ഉപയോഗിച്ച് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്റ്റ്യന്‍ ഹൈസ്‌കൂളിലാണ് സംഭവം. നാനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി മണിക്കൂറുകള്‍ കഴിഞ്ഞാണ് തോക്ക് പുറത്തെടുത്തത്. തോക്ക് എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമല്ല. പെണ്‍കുട്ടിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നതായി പൊലീസ് പറഞ്ഞു.
സ്‌കൂളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇല്ലെങ്കിലും ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്‌കൂളില്‍ ഉപയോഗിക്കുന്നുണ്ട്.
#US #gunviolence #Wisconsin #tragedy #schoolsafety
🚨BREAKING: A teacher and teenage student have been killed and 6 students were injured in a mass shooting at Abundant Life Christian School in Madison, Wisconsin.
— Natasha ❀ (@ndelriego) December 16, 2024
The shooter, a teenage student, is also dead from a self inflicted gun shot wound. pic.twitter.com/Kpm00XZz5p