Teacher Arrested | കലികാലമേ! 'സ്‌കൂൾ വളപ്പിൽ 16 വയസുള്ള വിദ്യാർഥിയുമായി അധ്യാപികയുടെ ലൈംഗിക ബന്ധം; മറ്റ് വിദ്യാർഥികളെ നിരീക്ഷിക്കാൻ നിയോഗിച്ചു'; ബലാത്സംഗത്തിന് അറസ്റ്റ് ചെയ്ത് പൊലീസ്
Jan 11, 2024, 15:34 IST
വാഷിംഗ്ടൺ: (KVARTHA) 16 വയസുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മറ്റ് വിദ്യാർഥികളെ നിരീക്ഷിക്കാൻ നിയോഗിക്കുകയും ചെയ്തതിന് സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മിസോറി പുലാസ്‌കി കൗണ്ടിയിലെ ഒരു ഹൈസ്‌കൂളിൽ കണക്ക് പഠിപ്പിച്ചിരുന്ന ഹെയ്‌ലി ക്ലിഫ്‌ടൺ-കാർമാക്ക് എന്ന അധ്യാപികയാണ് ടെക്‌സാസിൽ അറസ്റ്റിലായത്.
ബലാത്സംഗം, വിദ്യാർഥിയുമായുള്ള ലൈംഗിക ബന്ധം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിടികൂടിയത്. ഒരു വിദ്യാർഥിയാണ് ആദ്യം അധികൃതരെ വിവരം അറിയിച്ചത്. ഇരയായ വിദ്യാർഥി തന്റെ മുതുകിലെ പോറലുകളുടെ ഫോട്ടോകൾ കാണിച്ചതോടെയാണ് വിവരം പുറത്തായത്. സ്‌കൂൾ സൂപ്രണ്ടിനും ഹൈസ്‌കൂൾ പ്രിൻസിപ്പലിനും സംഭവം നേരത്തെ അറിയാമായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
കൂടാതെ 16 വയസുള്ള ഇരയുടെ പിതാവിനും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സ്കൂൾ പ്രവൃത്തി ദിനത്തിൽ അധ്യാപികയും വിദ്യാർത്ഥിയും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വിദ്യാർത്ഥികൾ നിരീക്ഷകരായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഒരു സാക്ഷി വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. അധ്യാപികയുടെ ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ വിദ്യാർഥിയും അധ്യാപികയും ലൈംഗിക ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യുന്ന സന്ദേശങ്ങൾ കണ്ടെത്തിയതായും കോടതി രേഖകൾ പറയുന്നു.

Keywords: News-Malayalam-News, Crime, World, Arrested, USA News, Teacher, Students, Police, Case, Assaults, Teacher assaults 16-year-old while other students act as ‘lookouts'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.