Crime | ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് 26 കാരിയായ അധ്യാപിക കുത്തേറ്റ് മരിച്ചു; 30 കാരന്‍ അറസ്റ്റില്‍; വിദ്യാര്‍ഥികള്‍ക്ക് അടിയന്തര കൗണ്‍സിലിങ്ങിന് നിര്‍ദേശം
● ക്രൂരത വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണെന്ന് പൊലീസ്.
● കൃത്യം നടന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സ്‌കൂള്‍ കാമ്പസില്‍.
● പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
ചെന്നൈ: (KVARTHA) തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സ്‌കൂള്‍ കാമ്പസില്‍ 26 കാരിയായ അധ്യാപികയെ കൊലപ്പെടുത്തി. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (Ramani-26) ആണ് കുത്തേറ്റ് മരിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ബുധനാഴ്ച രാവിലെ തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപട്ടണം സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചാണ് ആക്രമണം. സംഭവത്തില്‍ പ്രതിയായ എം മദന്‍ (Madhan-30) അറസ്റ്റിലായി. വ്യക്തിപരമായ പ്രേരണയാലാണ് കൃത്യമെന്നാണ് വിവരം.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്: മദനെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുകയാണ്. യുവതി ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ് അതിക്രൂരമായ കൊല നടത്തിയത്. കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു.
രമണിയുടെയും മദനിന്റെയും കുടുംബങ്ങള്‍ അടുത്തിടെ വിവാഹാലോചനകള്‍ക്കായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും അവര്‍ ആ അഭ്യര്‍ത്ഥന നിരസിച്ചതായി അന്വേഷണച്ചപ്പോള്‍ വ്യക്തമായി. ചൊവ്വാഴ്ച ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മദനെ കല്യാണക്കാര്യത്തില്‍ ഉപദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി മദനന്‍ സ്‌കൂളിലെത്തി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് രമണി സ്‌കൂളില്‍ ചേര്‍ന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തെ അപലപിച്ച സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമിഴി വിദ്യാര്‍ഥികള്‍ക്ക് അടിയന്തര കൗണ്‍സിലിങ്ങിന് ഉത്തരവിട്ടു. തഞ്ചാവൂരിലേക്കുള്ള യാത്രാമധ്യേ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
'തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപട്ടണം സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന രമണി എന്ന അധ്യാപികയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അധ്യാപകര്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തോടും വിദ്യാര്‍ത്ഥികളോടും ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അധ്യാപകരും,' അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
#TamilNadu #teachermurder #crime #India #justice
தஞ்சாவூர் மாவட்டம் மல்லிப்பட்டினம் அரசுப் பள்ளியில் பணிபுரிந்த ஆசிரியர் ரமணி அவர்களின் மீதான தாக்குதலை வன்மையாக கண்டிக்கின்றோம்.
— Anbil Mahesh (@Anbil_Mahesh) November 20, 2024
ஆசிரியர்கள் மீதான வன்முறையை துளியும் சகித்துக் கொள்ள முடியாது. தாக்குதலை நடத்தியவர் மீது கடுமையான சட்ட நடவடிக்கை மேற்கொள்ளப்படும்.
ஆசிரியர் ரமணி…