Remanded | 'ട്യൂഷന്‍ സെന്ററില്‍ പഠനത്തിന് എത്തിയ വിദ്യാർഥിനിയോട് അധ്യാപകന്റെ ക്രൂരത; വീട്ടിലേക്ക് കൊണ്ടുപോയി നഗ്നതാ പ്രദർശനം; ലൈംഗിക പീഡനവും'; ഒടുവിൽ ജയിലിലായി

 


കൊല്ലം: (KVARTHA) ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ റിമാൻഡ് ചെയ്തു. പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനീഷ് (35) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. ട്യൂഷൻ സെന്ററിലെ അധ്യാപകനായ പ്രതി വിദ്യാർഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷൻ സെന്ററിന് സമീപമുള വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Remanded | 'ട്യൂഷന്‍ സെന്ററില്‍ പഠനത്തിന് എത്തിയ വിദ്യാർഥിനിയോട് അധ്യാപകന്റെ ക്രൂരത; വീട്ടിലേക്ക് കൊണ്ടുപോയി നഗ്നതാ പ്രദർശനം; ലൈംഗിക പീഡനവും'; ഒടുവിൽ ജയിലിലായി

വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയ ശേഷം നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പൊടുന്നനെയുണ്ടായ മാറ്റം ശ്രദ്ധിച്ച ബന്ധുക്കൾ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈൽഡ് ലൈൻ മുഖേനെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, അന്വേഷണത്തിനൊടുവിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുജിത്, വിജയകുമാർ, എഎസ്ഐ രമേശൻ എസ് സി പി ഒ സ്വലാഹുദീൻ, സിപിഒ നെൽസൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Keywords: News, News-Malayalam-News, Kerala, Crime, Kollam, Remanded, Student, Teacher, Teacher remanded for assault of student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia