Udaipur Tailor's Murder | ഉദയ്പുരില്‍ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തതായി രാജസ്താന്‍ മുഖ്യമന്ത്രി; ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുന്നു; 7 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് പ്രത്യേക സംഘം
Jun 29, 2022, 07:43 IST
ജയ്പുര്‍: (www.kvartha.com) രാജ്യത്തെ ഞെട്ടിച്ച രാജസ്താനിലെ ഉദയ്പുരിലെ കൊലപാതകത്തില്‍ രണ്ടു പ്രതികളെയും രാജ്സമന്ദില്‍ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് അറിയിച്ചു. ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തി തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഉദയ്പുര്‍ ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചുള്ള നിരോധനം തുടരുന്നു. ജില്ലയിലെ ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് സ്ഥലത്തെ കടകള്‍ അടപ്പിച്ചു. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തേക്ക് അയച്ചതായി രാജസ്താന്‍ പൊലീസ് അറിയിച്ചു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട് സമാധാനത്തിന് ആഹ്വാനം ചെയ്തു. നടന്നത് ദുഃഖകരമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സമാധാനവും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായും രാജസ്താന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ട്വീറ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അപലപിച്ചു. സംസ്ഥാന സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
It is a very sad incident. It is not a small incident, what has happened is beyond one's imagination. The culprits will not be spared: Rajasthan CM Ashok Gehlot on Udaipur murder pic.twitter.com/mcxLb2SVEA
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 28, 2022
Keywords: News,National,India,Jaipur,police-station,Police,Crime,Killed,Minister, Tension prevails in Udaipur over tailor's murder; Curfew imposed in 7 police station areas, prohibitory orders across RajasthanI condemn the gruesome murder in Udaipur, Rajasthan. We demand that the state government takes the strictest possible action: AIMIM leader Asaduddin Owaisi pic.twitter.com/3TMwWcYOWt
— ANI (@ANI) June 28, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.