Crime Branch | തലശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
കണ്ണൂര്‍: (www.kvartha.com) ലോകല്‍ പൊലീസ് അന്വേഷിക്കുന്ന തലശേരി ഇരട്ടക്കൊലപാതക കേസ് തിങ്കളാഴ്ച സര്‍കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടു. ലഹരി വില്‍പന തടഞ്ഞതിനും ലഹരി വില്‍പന സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയതുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിമാന്‍ഡ് റിപോര്‍ടിലുള്ളത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിന് പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിനുമായാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.
എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആറ്, ഏഴ് പ്രതികള ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന സിഐ എം അനില്‍ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഈ സംഘമാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
വടക്കുംമ്പാട് പാറക്കെട്ട് സ്വദേശി പി അരുണ്‍ കുമാര്‍, പിണറായി സ്വദേശി ഇ കെ സന്ദീപ് എന്നിവരെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മുഖ്യപ്രതിയെ രക്ഷപെടാന്‍ സഹായിച്ച ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇവരെ ചോദ്യം ചെയ്യലിന് ശേഷം തിരിച്ച് കോടതിയില്‍ ഹാജരാക്കും.
Keywords: Kannur, News, Kerala, Crime, Crime Branch, Police, Murder case, Thalassery double murder case handed over to crime branch.