Arrested | തലശേരിയിലെ ഇരട്ടക്കൊലപാതകം: ഏഴുപേരുടെ അറസ്റ്റു രേഖപ്പെടുത്തി
Nov 24, 2022, 22:53 IST
കണ്ണൂര്‍: (www.kvartha.com) തലശേരി സഹകരണാശുപത്രിയില്‍ നിന്നും വിളിച്ചിറക്കി രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരെന്ന് സംശയിക്കുന്ന സുരേശ് ബാബു എന്ന പാറായി ബാബു (47), ജാക്സണ്‍ വില്‍സെന്റ് (28), മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍ സത്താര്‍ (29), സുജിത്ത്കുമാര്‍ (45), നവീന്‍ (32), പാറായി ബാബുവിനു ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തി അരുണ്‍കുമാര്‍ (38), ഇ കെ സന്ദീപ് (38) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം വച്ചായിരുന്നു കൊലപാതകം. ആശുപത്രിയില്‍ നിന്നു വിളിച്ചിറക്കിയ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52), സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ശമീര്‍ (40) എന്നിവരെ സംഘംചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ പരുക്കേറ്റ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ശാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Crime, Murder, Arrested, Thalassery double murder: Seven arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.