യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

 


താനെ: യുവതിയെ തട്ടിക്കൊണ്ടുപോയി വില്പന നടത്താന്‍ ശ്രമിച്ച ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലുള്ള ഒരു കുടുംബത്തിനാണ് 32കാരിയായ യുവതിയെ വില്‍ക്കാന്‍ ശ്രമിച്ചത്. അജയ് കുമാര്‍ ഗുപ്ത (28), പ്രിയ വിനോദ് ബന്‍സോഡ (30) എന്നിവരാണ് അറസ്റ്റിലായത്. പല്‍ഘാര്‍ സ്വദേശികളാണ് ഇരുവരും.
യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
വീട്ടുജോലി നല്‍കാമെന്ന വ്യാജേനയാണ് ദമ്പതികള്‍ യുവതിയെ പല്‍ഘാറില്‍ നിന്നും നവസരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. മാസം 10,000 മുതല്‍ 12,000 രൂപ വരെ പ്രതിഫലം ലഭിക്കുമെന്നായിരുന്നു യുവതിയെ അറിയിച്ചിരുന്നത്. നവസരിയിലെത്തിയ യുവതിയെ ചിലര്‍ക്ക് കൈമാറിയ ശേഷം ദമ്പതികള്‍ സ്ഥലം വിട്ടു.
എന്നാല്‍ 1,30,000 രൂപയ്ക്ക് ദമ്പതികള്‍ തന്നെ വില്‍ക്കുകയായിരുന്നുവെന്ന് യുവതിക്ക് ബോധ്യമായി. മാത്രമല്ല യുവതിയുടെ അനുവാദം കൂടാതെ നവസരിയിലുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനും ദമ്പതികള്‍ പദ്ധതിയിട്ടിരുന്നു. ഇതേക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ യുവതി രക്ഷപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തത്.
SUMMARY: Thane: A couple has been arrested here for allegedly abducting and trying to sell a 32-year-old local woman to a family in Gujarat, police said on Saturday.
Keywords: Maharashtra, Thane, Crime against women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia