Assault | വീട്ടിൽ കയറി വെട്ടിയെന്ന കേസിൽ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി
● ബൈജു ആശുപത്രിയിൽ ചികിത്സയിലാണ്.
● യുവതി സുബിന്റെ മുൻ ഭാര്യയാണ്.
ആലപ്പുഴ: (KVARTHA) യുവാവിനെ വീട്ടിൽ കയറി വെട്ടിയെന്ന കേസിൽ കലവൂരിലെ സുബിനെ കോയമ്പത്തൂരിൽ നിന്ന് പോലീസ് പിടികൂടി. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയതായി പറയുന്ന ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വേഴപ്ര സ്വദേശി ബൈജുവിനെ വെട്ടിയെന്നാണ് കേസ്. വേട്ടേറ്റ ബൈജു ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ രാമങ്കരിയിൽ സംഭവം നടന്നത്. ബൈജുവിനൊപ്പം താമസിച്ചിരുന്ന യുവതിയുടെ ഭർത്താവായ സുബിനാണ് ബൈജുവിനെ വെട്ടിയത്. യുവതി സുബിന്റെ മുൻ ഭാര്യയാണ്. ഓണത്തിന് മുമ്പ് യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം.
പോലീസിന്റെ അന്വേഷണത്തിൽ, നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. സുബിൻ പുലർച്ചെ രണ്ടുമണിയോടെ നീന്തി ബൈജുവിന്റെ വീട്ടിൽ എത്തിയതായും അവിടെ നിന്നും വാക്കത്തിയെടുത്ത് ബൈജുവിനെ കഴുത്തിനും വയറിനുമായി വെട്ടിയതായും കണ്ടെത്തി. മാരകമായി പരിക്കേറ്റ ബൈജു ബോധരഹിതനായതോടെ സുബിൻ യുവതിയുമായി നീന്തി സ്ഥലം വിട്ടതായും ഏറെ നേരം കഴിഞ്ഞ് ബാേധം വീണപ്പോഴാണ് താൻ ആക്രമിക്കപ്പെട്ട വിവരം ബൈജു കൂട്ടുകാരെ വിളിച്ചറിയിച്ചതെന്നും അവരെത്തുമ്പോഴേക്കും ബൈജു രക്തത്തില്‍ കുളിച്ച് ഏറെ അവശനായിരുന്നെന്നുമാണ് പൊലിസ് പറയുന്നത്
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽ ഒളിവിലുണ്ടായിരുന്ന സുബിനെ പോലീസ് പിടികൂടുകയായിരുന്നു.
#Alappuzha #Police #Assault #CrimeNews #Kerala #Investigation