Crime | കുടിവെള്ളം ചോദിച്ച് എത്തി മാല കവർന്നെന്ന പരാതിയിൽ യുവതി പിടിയിൽ
● വെള്ളറടയിൽ കുടിവെള്ളം ചോദിച്ച് എത്തി മാല കവർന്നു.
● ഒറ്റയ്ക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ ലക്ഷ്യമാക്കി വീടുകളിൽ കയറി മാലകൾ കവർച്ച നടത്തുന്നത്.
തിരുവനന്തപുരം: (KVARTHA) വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി വീടുകളിൽ കുടിവെള്ളം ചോദിച്ച് എത്തി മാല കവർന്നതായി പരാതി.സംഭവത്തിൽ, സംഘത്തിലെ പ്രധാനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുകന്യ (31) എന്ന സ്ത്രീയെയാണ്. കുന്നത്തുകാല്‍ ആറടിക്കരവീട്ടിലെ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ചശേഷം രണ്ട് പവൻ മാല കവർന്നതായും, കുടപ്പനമൂട് ശാലേം ഹൗസിലെ ലളിതയുടെ (84) മൂന്ന് പവൻ മാല കവർന്നതായുമുള്ള പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റയ്ക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ ലക്ഷ്യമാക്കി വീടുകളിൽ കയറി മാലകൾ കവർച്ച നടത്തുന്ന രീതിയാണ് പ്രതിയുടേതെന്ന് പൊലീസ് പറയുന്നു.
സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദ്, ഇൻസ്‌പെക്ടർമാരായ റസൽ രാജ്, ശശികുമാർ, സിവില്‍ പൊലീസ് ഓഫിസർമാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
#chainsnatching #theft #kerala #arrest #crime #elderly #women