Theft at school | ആ കള്ളനാര്? സ്കൂളില്‍ കയറി അരിയിട്ട് കഞ്ഞി വെച്ച് കുടിച്ച് കാശുമായി മുങ്ങി; വേറിട്ട മോഷ്ടാവിനെ തേടി പൊലീസ്
Sep 13, 2022, 19:44 IST
കണ്ണൂര്‍: (www.kvartha.com) പല തരത്തിലുള്ള കള്ളന്മാരുണ്ട്. അതില്‍ ചില കൗതുകങ്ങളുമുണ്ടാകാറുണ്ട്. ഏറെ പരിശ്രമിച്ച് പൂട്ടും പൊളിച്ച് അകത്ത് കടന്ന മോഷ്ടാവിന് വിശക്കുക കൂടി ചെയ്താലോ. അങ്ങനെയൊരു സംഭവമാണ് കണ്ണൂരിലുണ്ടായിരിക്കുന്നത്. കോര്പറേഷന് പരിധിയിലെ സ്കൂളില്‍ കയറിയ കള്ളന് ഓഫിസ് റൂമില്‍ സൂക്ഷിച്ച 9500 രൂപ കവരുക മാത്രമല്ല കഞ്ഞി വെച്ചുകുടിക്കുകയും ചെയ്തു. വേറിട്ട കള്ളനെ അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോള്‍.
കണ്ണൂര്‍ നഗര ഹൃദയത്തിലെ താണ മുഴത്തടം യുപി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ സ്റ്റോര്‍ കുത്തി തുറന്ന് കയറിയ മോഷ്ടാവ് അവിടെ നിന്നുമെടുത്ത അരിയും മുട്ടയും ഉപയോഗിച്ച് കഞ്ഞി വെച്ചു കുടിച്ചതിന് ശേഷമാണ് മോഷണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെ വാതിലുകള്‍ മലര്‍ക്കെ തുറന്ന നിലയില്‍ കണ്ടതോടെയാണ് മോഷണം നടന്ന വിവരം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. ഓഫീസ് മുറിയില്‍ കയറിയ മോഷ്ടാവ് ഫയലുകള്‍ വാരി വലിച്ചിട്ടതിന് ശേഷമാണ് കടന്നുകളഞ്ഞത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പ്രദേശമാണ് താണ മുഴത്തടം യുപി സ്കൂള്‍.
പുലര്‍ചെയാണ് ഇവിടെ മോഷണം നടന്നതെന്ന് കരുതുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തളാപ്പ് ചൈതന്യ ക്ലിനികില്‍ നിന്ന് 50000 രൂപ കവര്‍ന്നിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു മോഷണം കൂടി നടന്നത്.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Investigates, Police, Crime, Robbery, Theft at school; Lost money.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.