Arrested | 'ദേവാലയ സ്ഥലത്ത് നിന്ന് റബര്‍ ഷീറ്റ് മോഷണം'; യുവാവ് അറസ്റ്റില്‍
May 6, 2023, 20:14 IST
കണ്ണൂര്‍: (www.kvartha.com) ദേവാലയ സ്ഥലത്ത് നിന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസ് ചാക്കോ (ഷിനോജ്-39) യാണ് അറസ്റ്റിലായത്. മഞ്ഞക്കാട് സെന്റ് ജോസഫ് പളളി വകതോട്ടത്തില്‍ നിന്നും റബര്‍ ഷീറ്റുമോഷ്ടിച്ച ഇയാള്‍ പാടിയോട്ടുചാലിലെ കടയില്‍ വില്‍ക്കുകയായിരുന്നുവെന്നാണ് കേസ്.
നേരത്തെ ചിറ്റാരിക്കല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പളളികമിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെറുപുഴ സ്റ്റേഷനിലെ എസ്‌ഐമാരായ എംപി ഷാജി, എം നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
Keywords: Kerala News, Malayalam News, Police FIR, Arrest, Kasaragod News, Crime News, Theft of rubber sheet; Youth arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.